ശശി തരൂരും അടൂര്‍ പ്രകാശും എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരും; തീയതി മാത്രം ഇപ്പോള്‍ പറയാന്‍ കഴിയില്ല: എം വി ഗോവിന്ദന്‍ മാസ്റ്റർ

single-img
18 April 2024

എന്ത് സൈബര്‍ ആക്രമണം ഉണ്ടായാലും ഇടതുമുന്നണി കേരളത്തിൽ ആദ്യം വിജയിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് വടകരയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . അശ്ലീലം കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും കോണ്‍ഗ്രസുകാരായായ ആളുകള്‍ ഉള്‍പ്പെടെ ഷൈലജ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകര ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ്. കെകെ ഷൈലജ വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് സൈബര്‍ ആക്രമണം ആരംഭിച്ചു . രാഷ്ട്രീയ ശേഷിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്നും ശശി തരൂരും അടൂര്‍ പ്രകാശും എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരും. തീയതി മാത്രം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിനെതിരെയും എം വി ഗോവിന്ദന്‍ മാസ്റ്റർ വിമര്‍ശനമുന്നയിച്ചു.

ഇക്കുറി നമ്മുടെ രാജ്യം ആഗ്രഹിക്കുന്നത് പോലെ വിധി വന്നില്ല എങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലെ ഏറ്റവും അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ശരിയായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന്റെ അവസാനം ആയിരിക്കും. ഭരണഘടനയും, പാര്‍ലമെന്ററി സംവിധാനവും, ഫെഡറല്‍ സംവിധാനവും വേണ്ട എന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സംഘപരിവാര്‍ വിഭാഗത്തിന്റെ ഭരണഘടന ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.