യുവനേതാക്കള്‍ തരൂരിനൊപ്പം; ശശി തരൂർ അട്ടിമറി വിജയം നേടുമോ?

single-img
1 October 2022

എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ തഴഞ്ഞു എങ്കിലും രാജ്യവ്യാപകമായി യുവനേതാക്കളുടെ പിന്തുണ ശശി തരൂരിന് ലഭിക്കുന്നതായി സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി പിസിസികള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമത്തെ യുവനേതാക്കൾ ഇതിനോടകം തന്നെ എതിർത്തു എന്നാണു ലഭിക്കുന്ന സൂചന.

ഉത്തര്‍പ്രദേശിലെ ടയൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു നേതാക്കള്‍ പ്രതിഷേധമറിയിച്ചു. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഖാര്‍ഗെ അനുകൂല പ്രചാരണങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന സോണിയ ഗാന്ധി പ്രഖ്യാപിച്ചു എന്നും അതിനാൽ പി സി സികൾ വഴി ഓദ്യോഗിക പ്രചാരണം നടത്താൻ സമ്മതിക്കില്ല എന്നുമാണ് യുവനേതാക്കളുടെ നിലപാട്.

12 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ശശി തരൂരിനെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചത്. കാർത്തി ചിദംബരം അടക്കമുള്ള പ്രമുഖരും ഒപ്പു വെച്ചവരിൽ ഉൾപ്പെടും. കേരളത്തിൽ ഖാർഗെയ്ക്കായി വോട്ടു പിടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാൽ കെപിസിസി പ്രസിഡന്റ് സുധാകരൻ പരസ്യമായി ശശി തരൂരിന് വേണ്ടി രംഗത്ത് വരില്ലെങ്കിലും മനസാക്ഷി വോട്ടു ചെയ്യും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹൈബി ഈഡൻ എംപി ഉൾപ്പടെ ഉള്ള യുവ നേതാക്കളുടെ പിന്തുണയും കേരളത്തിൽ നിന്നും ശശി തരൂരിന് ഉണ്ട്.