ശശി തരൂര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ല; ഗ്രൂപ്പ് 23 യിൽ നിന്നും മനീഷ് തിവാരി മത്സരിക്കുമെന്ന് നേതാക്കള്‍

single-img
23 September 2022

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് വിമത ഗ്രൂപ്പ് 23 യിലെ നേതാക്കള്‍. ജി-23 യില്‍ നിന്നും മനീഷ് തിവാരി മല്‍സരിക്കുന്നത് മുന്‍ നിര്‍ത്തിയാണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലന്ന് അവര്‍ വ്യക്തമാക്കിയത്.

ഗ്രൂപ്പുമായി ആലോചിച്ചല്ല ശശി തരൂര്‍ ഈ തിരുമാനം എടുത്തതെന്നും നേതാക്കൾ പറയുന്നു. പാർട്ടിയുടെ ഉള്ളിൽ ഗാന്ധി കുടംബത്തിന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ ഇന്ന് തള്ളിപറഞ്ഞിരുന്നു. സോണിയാ ഗാന്ധിക്ക് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി.

തരത്തിൽ ഗൗരവ് വല്ലഭിന്റെ പ്രസ്താവന വന്നതിനെ തുടര്‍ന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കും, ഭാരവാഹികള്‍ക്കും നിർദ്ദേശം നൽകിയത്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തിന്റെ ഉറച്ച പിന്തുണയോടെ മല്‍സരിക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് തനിക്ക് പകരം സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലന്ന് അറിയിച്ചിരുന്നു.