കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ ശശി തരൂര്‍ ലോക്‌സഭയിൽ ഇല്ല; വിമര്‍ശനം

single-img
26 June 2024

തെരഞ്ഞെടുപ്പിലൂടെ ഭരണ പക്ഷത്തിന്റെ ഓം ബിര്‍ള ലോക്‌സഭ സ്‌പീക്കറായിരിക്കുകയാണ്. സഭയിൽ പ്രോടെം സ്‌പീക്കറാവേണ്ടിയിരുന്ന കോൺഗ്രസിൽ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ, മോദി സര്‍ക്കാര്‍ ത‍ഴഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ തന്നെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ഇന്ത്യ മുന്നണിയുടെ ശ്രദ്ധേയമായ രാഷ്‌ട്രീയ നീക്കമായിരുന്നു.

എന്നാൽ സ്വന്തം പാർട്ടിയിലെ സ്ഥാനാർത്ഥി കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ലോക്‌സഭയില്‍ ഉണ്ടായില്ല. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത് ലോക്സഭയിൽ പ്രതിപക്ഷ ഇന്ത്യ മുന്നണിയ്‌ക്ക് അംഗബലം കുറവാണെന്നിരിക്കെ തിരിച്ചടി കൂട്ടുന്നതായിരുന്നു തരൂര്‍ ഉള്‍പ്പെടെയുള്ള മുന്നണിയിലെ അഞ്ച് എംപിമാര്‍ കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ എത്താതിരുന്നത്.

ശശി തരൂരിന് പുറമെ തൃണമൂല്‍ എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, എസ്‌പി എംപി അഫ്‌സല്‍ അന്‍സാരി എന്നിവരാണ് വോട്ടുചെയ്യാത്ത ഇന്ത്യ മുന്നണി എംപിമാര്‍.