സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു, ഓം ശാന്തി; ഭാര്യയുടെ ചരമവാർഷികത്തിൽ ശശി തരൂർ
കോൺഗ്രസ് നേതാവ് ശശി തരൂർ ബുധനാഴ്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ (51) ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
“പത്തു വർഷം. സുന്ദരമായ ആത്മാവ് എന്നേക്കും ജീവിക്കുന്നു. ഓം ശാന്തി,” തരൂർ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ എഴുതി. ആദരാഞ്ജലികൾ അർപ്പിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
2010-ൽ കേരളത്തിലെ എലവഞ്ചേരിയിലുള്ള തരൂരിന്റെ തറവാട്ടുവീട്ടിൽ വെച്ച് നടന്ന വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 2014 ജനുവരി 17ന് രാത്രിയാണ് പുഷ്‌കറിനെ ഡൽഹിയിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക ബംഗ്ലാവ് നവീകരിക്കുന്ന സമയത്താണ് ദമ്പതികൾ ഹോട്ടലിൽ താമസിച്ചിരുന്നത്.
ഐപിസി ക്രൂരത, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ശക്തമായി നിഷേധിച്ച എംപിയെ പിന്നീട് 2021 ൽ കേസിൽ നിന്ന് ഒഴിവാക്കി.