പരിശീലകര്‍ക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണം; വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ ശശി തരൂര്‍

single-img
7 August 2024

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ധൈര്യവും കഴിവും അപാരമായ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് വിനേഷ് മുന്നേറിയത്. എന്നാ ഈ അയോഗ്യത എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും വിഷയത്തിൽ താരത്തിന്റെ പരിശീലകര്‍ക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ വാക്കുകൾ : ‘വിനേഷ് ഫോഗട്ടിന്റെ ഇതേവരെയുള്ള വിജയം ശ്രദ്ധേയമാണ്. അപാരമായ ധൈര്യവും കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് അവര്‍ മുന്നേറിയത്. എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നമ്മുടെയെല്ലാവരുടെയും ഹൃദയം കീഴടക്കി.

സാങ്കേതികപരമായ കാരണങ്ങള്‍ കൊണ്ടുള്ള അവരുടെ അയോഗ്യതയെ കുറിച്ചുള്ള വാര്‍ത്തയില്‍ ഞാന്‍ വളരെ നിരാശനാണ് . ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എല്ലാ നിയമങ്ങളും പാലിക്കേണ്ടതിലും പരിമിതികള്‍ ഉറപ്പുവരുത്തുന്നതിലും വിനേഷിന്റെ പരിശീലകര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം ലഭിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം’, തരൂര്‍ പറഞ്ഞു