ഭാരത് ജോഡോ യാത്ര വിജയം; താൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ

single-img
12 January 2023

സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും ഇവിടെ ആരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു.

കേരളത്തിൽ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. വരാനുള്ള തെരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. അതേസമയം, പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു.

“കേരളം എൻ്റെ കർമ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂർ പറഞ്ഞു. ഇപ്പോൾ കേരളത്തിൽ നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് നേതാക്കളുടെ ചർച്ചകൾ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.