ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയാല്‍ തീരുന്ന കാര്യമെന്നിരിക്കെ ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിന്;ഇനി കാണാന്‍ പോകുന്നത് പ്രതിപക്ഷ ഐക്യമെന്ന് ശശി തരൂർ
24 March 2023
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് എം പി ശശി തരൂര്‍. രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയാല്‍ തീരുന്ന കാര്യമെന്നിരിക്കെ ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിനെന്ന് ശശി തരൂര്‍ ചോദിച്ചു പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇനി കാണാന്‍ പോകുന്നത്.
സ്റ്റേ കൊടുക്കാതിരിക്കില്ലെന്നാണ് വിശ്വാസം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കും. ഇതു പോലത്തെ സാഹചര്യത്തില്‍ പരസ്പരം സഹായിക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.