തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാമക്ഷേത്രത്തിൽ പോകും: ശശി തരൂർ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ഇപ്പോൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നതെന്നും ആ പ്രവൃത്തിയിൽ രാഷ്ട്രിയ അർത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും ശശി തരൂർ വ്യക്തമാക്കി. അല്ലാതെ ഈ അവസരത്തിൽ അല്ല പോകേണ്ടതെന്നും ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും ശശി തരൂർ പറഞ്ഞു.
മാത്രമല്ല ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ലെന്നും കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ട് കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു .