വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

single-img
11 July 2024

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്ത കാരണത്താൽ വിഴിഞ്ഞം തുറമുഖത്തിനെ ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി അറിയിച്ചു . താന്‍ തുറമുഖ പദ്ധതിക്കായി ശക്തമായ പിന്തുണ നല്‍കുന്നയാളാണെന്ന് പറഞ്ഞ ശശി തരൂര്‍ പക്ഷെ ജനങ്ങളുടെ ന്യായമായ അവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്നും അഭിപ്രായപ്പെട്ടു .

ന്യായമായ രീതിയിലെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും തരൂര്‍ പറയുന്നു . നേരത്തെ ഉണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും തരൂര്‍ ആരോപിച്ചു.

അതേസമയം ,വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ ഇന്ന് വിഴിഞ്ഞം തീരത്തെത്തി. ട്രയല്‍ റണ്‍ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.