ഗുജറാത്ത് തിരഞ്ഞെടുപ്പ് ; രണ്ടാം ഘട്ടത്തിലെ കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിലും ശശി തരൂരിന്റെ പേരില്ല
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ ആദ്യ പട്ടികയിൽ നിന്ന് പുറത്തായതിന് പിന്നാലെകോൺഗ്രസ് ശശി തരൂരിനെ രണ്ടാം പട്ടികയിൽ പോലും ഉൾപ്പെടുത്തിയില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെപ്പോലുള്ള പാർട്ടിയുടെ 40 സ്റ്റാർ പ്രചാരകരുടെ പട്ടികയിൽ തരൂരിന്റെ പേര് ഇടംപിടിച്ചില്ല.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര, കേരളത്തിലെ സിഎൽപി നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിമാരായ ദിഗ്‌വിജയ സിംഗ്, കമൽനാഥ്, ഭൂപീന്ദർ സിംഗ് ഹൂഡ, അശോക് എന്നിവരും പാർട്ടി പട്ടികപ്പെടുത്തിയ മറ്റ് താരപ്രചാരകരിൽ ഉൾപ്പെടുന്നു.
ഈയാഴ്ച ആദ്യം ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ ആദ്യ പട്ടികയിൽ തരൂരിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ലിസ്റ്റിൽ പേരില്ലാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന്, “ആരാണെന്നോ എന്താണെന്നോ കോൺഗ്രസിന് അറിയാം, അതിനാൽ നിരാശയുടെ ചോദ്യത്തിന് പ്രസക്തിയില്ല” എന്നായിരുന്നു തരൂരിന്റെ മറുപടി.