മംഗലപുരത്ത് പൊലീസിന് നേരെ ബോംബെറിയുകയും ആക്രമിക്കുകയും ചെയ്ത മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്പിച്ചു
15 January 2023
തിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരത്ത് പൊലീസിന് നേരെ ബോംബെറിയുകയും ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
ആര്യനാട് നിര്‍മ്മാണം നടക്കുന്ന ഒരു വീട്ടില്‍ കൂട്ടാളിക്കൊപ്പം ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരാണ് പിടിച്ച് പൊലീസിലേല്‍പ്പിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന തന്റെ വീട്ടില്‍ രണ്ട് പേര്‍ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികള്‍ വീട്ടുടമയെ മര്‍ദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിനൊപ്പമുണ്ടായിരുന്ന കൂട്ടാളി അബിന്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടു.