ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി

17 July 2023

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി ആരോപിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി. കേസിൽ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു.