ശ്രീമാന്‍ കെ സുധാകരന്‍, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടത്; സുധാകരന്റെ പരമാർശതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ശിവൻ കുട്ടി

single-img
16 October 2022

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍നടത്തിയ തെക്കന്‍താരതമ്യത്തെ രൂക്ഷമായി പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ.

മന്ത്രിമാരടക്കമുള്ളവര്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. ശ്രീമാന്‍ കെ സുധാകരന്‍, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു ശിവന്‍കുട്ടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.

‘ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണിത്. കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാള്‍ മെച്ചമാണ് അവിടുത്തെ ജനങ്ങള്‍ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന് എന്ന രീതിയില്‍ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അര്‍ത്ഥത്തിലാണെങ്കിലും ബഹിഷ്‌കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്’- മന്ത്രി വാസവന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍ തെക്ക്‌നടക്ക് താരതമ്യം നടത്തിയത്. കേരളത്തിലെ തെക്ക്‌വടക്ക് മേഖലയിലെ രാഷ്ട്രീയക്കാര്‍ തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്നായിരുന്നു ചോദ്യം. മറുപടിയായി രാമയണത്തിലേതെന്ന് പറയപ്പെടുന്ന ഒരു കഥയാണ് കെ സുധാകരന്‍ വിശദീകരിച്ചത്.

രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തില്‍ ഭാര്യ സീതക്കും സഹോദരന്‍ ലക്ഷ്മണനും ഒപ്പം ലങ്കയില്‍ നിന്ന് രാമന്‍ മടങ്ങുകയാണ്. കേരളത്തിന്റെ തെക്കന്‍ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്ബോള്‍ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് ലക്ഷ്മണന്‍ ആലോചിച്ചു. എന്നാല്‍ പിന്നീട് ലക്ഷ്മണന് കുറ്റബോധം തോന്നി. എന്നാല്‍ ഇത് മനസ്സിലാക്കിയ രാമന്‍ അനുജനെ സമാധാനിപ്പിച്ചു. ദുഷിച്ച തോന്നല്‍ തങ്ങള്‍ കടന്നുവന്ന പ്രദേശത്തിന്റെ തെറ്റാണെന്നായിരുന്നു രാമന്‍ പറഞ്ഞത്. ഈ കഥയായിരുന്നു കെ സുധാകരന്‍ പങ്കുവെച്ചത്. കെ സുധാകരന്റെ തെക്ക് വടക്ക് താരതമ്യത്തിനെതിരേ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്നത്.