‘ദി ഐ’യിലൂടെ ഹോളിവുഡിലും തന്റെ വരവറിയിക്കാൻ ശ്രുതി ഹാസൻ
അടുത്ത കാലാതായി ഹോളിവുഡ് വളരെ പ്രതിഭാധനരായ അഭിനേതാക്കളെയും അഭിനേത്രികളെയും ലഭിക്കാനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. പ്രിയങ്ക ചോപ്ര ജോനാസ്. ദീപിക പദുക്കോൺ, രൺദീപ് ഹൂഡ, നമ്മുടെ സ്വന്തം ധനുഷ് എന്നിവരും മുഖ്യധാരാ ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചില വലിയ താരങ്ങളാണ്.
ഇപ്പോഴിതാ ഈ പട്ടികയിൽ ഏറ്റവും പുതിയതായി ചേർന്നത് കമൽഹാസന്റെ മൂത്ത മകൾ ശ്രുതി ഹാസനാണ്. മാർക്ക് റൗളിയെ നായകനാക്കി ഒരു ഡാർക്ക് സൈക്കോളജിക്കൽ ത്രില്ലറായ ‘ദി ഐ’യുടെ ചിത്രീകരണത്തിനായി ഗ്രീസിലെ ഏഥൻസിലാണ് ശ്രുതി ഹാസൻ.
സംവിധായിക ഡാഫ്‌നെ ഷ്‌മോണിന്റെയും തിരക്കഥാകൃത്ത് എമിലി കാൾട്ടണിന്റെയും അരങ്ങേറ്റം കുറിക്കുന്ന ചിത്രം. അന്ന സാവ്വ, ലിൻഡ മാർലോ, ക്രിസ്റ്റോസ് സ്റ്റെർജിയോഗ്ലോ തുടങ്ങിയ പേരുകൾ സപ്പോർട്ടിംഗ് കാസ്റ്റിനുണ്ട്. പ്രൊഡക്ഷൻ ഹൗസ് ഫിംഗർപ്രിന്റ് കണ്ടന്റ് എന്ന കമ്പനിയുടെ പങ്കാളിയായ ജോൺ കെറി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും കാലാവസ്ഥാ പ്രത്യേക പ്രസിഡൻഷ്യൽ പ്രതിനിധിയുമാണ്.
മരിച്ചുപോയ ഭർത്താവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ നിഗൂഢമായ ഒരു ദ്വീപിലേക്ക് പോകുന്ന ഒരു സ്ത്രീയുടെ വേഷമാണ് ശ്രുതി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. “അവസാനം! ഞാൻ എന്തിനാണ് ഗ്രീസിൽ ഉള്ളതെന്ന് നിങ്ങളുമായി പങ്കിടുന്നതിൽ വളരെ സന്തോഷമുണ്ട് !!’ ശ്രുതി ട്വിറ്ററിൽ പങ്കുവെച്ചു