ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും എം ടി രമേശ്

single-img
8 March 2023

രാജ്യത്തെ തേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. പുനർവിവാഹം.വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണെന്നും എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

വനിതാദിനാശംസകൾ !
ഷുക്കൂർ വക്കീലിന് വിവാഹ മംഗളാശംസകൾ !
വനിതാദിനം കേവലം ആശംസകളറിയിക്കുന്നതിൽ ഒതുങ്ങരുത്. തുല്യതയ്ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം.അമ്മ,സഹോദരി,ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അർഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നൽകാനും നാം മടിയ്ക്കരുത്.ഈ വനിതാദിനത്തിൽ കാസർകോട് നിന്ന് ഒരു നല്ല വാർത്തയുണ്ട്.

സിനിമ നടനും സാമൂഹ്യപ്രവർത്തകനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുകയാണ്.ഷുക്കൂർ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും. തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നുപോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഈ പുനർവിവാഹം.

വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണ്.ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവിൽ കോഡിനായുള്ള ഷുക്കൂർ വക്കിലിന്റെ പോരാട്ടത്തിന് ആശംസകൾ