വിഷ്ണുപ്രിയയെ കൊല്ലാൻ ഉള്ള കത്തി ശ്യാംജിത് സ്വയം നിർമിച്ചത്; ചുറ്റിക കൊണ്ട് തലക്കടിച്ച്‌ വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തി

single-img
23 October 2022

കണ്ണൂര്‍; പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് ഉപയോ​ഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.

ചുറ്റിക, കത്തി, സ്കൂഡ്രൈവര്‍ തുടങ്ങിയവ ബാ​ഗിലാക്കി വീടിനു സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ പുറത്തെടുത്തത്.

ചുറ്റിക കൊണ്ട് തലക്കടിച്ച്‌ വീഴ്ത്തി, കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണു പ്രിയയുടെ കഴുത്തറക്കാന്‍ പ്രതി ഉപയോ​ഗിച്ച കത്തി സ്വയം നിര്‍മിച്ചത്. രണ്ടു ഭാ​ഗത്തും മൂര്‍ച്ചയുള്ള തരത്തിലുള്ളതായിരുന്നു കത്തി. കൊലപാതകം ആസൂത്രണം ചെയ്തതിനു പിന്നാലെയാണ് കത്തിയുടെ നിര്‍മാണം ആരംഭിച്ചത്.

ഉപേക്ഷിച്ച ബാഗില്‍ മാസ്ക്, ഷൂ, ഷര്‍ട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേല്‍പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്ബിന്‍്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്. പൊലീസ് അന്വേഷണം വഴി തിരിച്ച്‌ വിടാനും പ്രതി ശ്രമിച്ചു. ഇതിനായി ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഒരു കെട്ട് മുടിയെടുത്ത് ബാഗിലിട്ടു. ഡിഎന്‍എ പരിശോധന നടത്തുമ്ബോള്‍ പൊലീസിനെ കുഴക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു.

ശ്യാംജിതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.