സോഷ്യല്‍ മീഡിയക്ക് വേണ്ടി സിദ്ധരാമയ്യ പ്രതിമാസം ചെലവഴിക്കുന്നത് 54 ലക്ഷം രൂപ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/04/siddharamayah.gif)
കോൺഗ്രസിന്റെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒഫീഷ്യൽ അക്കൗണ്ടുകളും വ്യക്തിഗത അക്കൗണ്ടുകളും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി അദ്ദേഹത്തിൻ്റെ ഓഫീസ് പ്രതിമാസം ചെലവഴിക്കുന്നത് 54 ലക്ഷം രൂപ.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മേൽനോട്ടം വഹിക്കാനും നിയന്ത്രിക്കാനും 35 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.
ദി പോളിസി ഫ്രണ്ട് എന്ന് പേരുള്ള അക്കൗണ്ടിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ 53.9 ലക്ഷം രൂപ അടച്ചതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു.സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കർണാടക സ്റ്റേറ്റ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വർടൈസിംഗ് ലിമിറ്റഡ് (എംസിഎ) 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ ഏകദേശം 3.18 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖയിൽ പറയുന്നു.