പശ്ചിമേഷ്യയിലെ മൂന്നു രാജ്യങ്ങളില്‍ ഒരേസമയം ഇസ്രയേല്‍ വ്യോമാക്രമണം

single-img
1 October 2024

ഒരേസമയം തന്നെ മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രായേലിന്റെ സൈന്യം . കഴിഞ്ഞ ദിവസം രാത്രി മുതല്‍ പശ്ചിമേഷ്യയിലെ മൂന്നു രാജ്യങ്ങളലില്‍ ഒരേസമയം ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗാസ്സക്ക് പുറമെ ലെബണനിലും യെമനിലും വ്യാപകമായ ബോംബിങ്ങാണ് ഇസ്രയേല്‍ വ്യോമസേനാ നടത്തികൊണ്ടിരിക്കുന്നത്.

മൂന്നു രാജ്യങ്ങളിലായി ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ലബനനില്‍ സായുധ ഗ്രൂപ്പായ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കൊപ്പം ജനവാസ മേഖലകളിലും ഇസ്രായേൽ ആക്രമണം നടത്തി. യെമനില്‍ വൈദ്യുതി നിലയങ്ങള്‍, തുറമുഖം എന്നിവക്ക് നേരെയായിരുന്നു ബോംബുവര്‍ഷം. ഗാസ്സയില്‍ ഹമാസിന്റെ നിരവധി കേന്ദ്രങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്. യെമനില്‍ ഹുദൈദ, റാസല്‍ ഇസ്സ തുറമുഖങ്ങളോട് ചേര്‍ന്ന എണ്ണ സംഭരണികളാണ് ബോംബിങ്ങില്‍ തകര്‍ക്കപ്പെട്ടത്.

ഇതിൽ നാലു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40ലേറെ പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ ദെയ്ര്‍ അല്‍ബലഹില്‍ നടന്ന ആക്രമണത്തില്‍ നാലു പേരുടെ മരണം ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ, പാലസ്തീൻ പ്രദേശമായ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 41,615 ആയി. 96,359 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ലബനനില്‍ കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചിട്ടുണ്ട്.