ഏക സിവില്‍ കോഡ്: സിപിഎമ്മിന്റെത് രാഷ്ട്രീയ നീക്കമായി കരുതുന്നില്ല: പിഎംഎ സലാം
ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സ്വീകരിച്ചിട്ടുള്ളത് രാഷ്ട്രീയ നീക്കമായി കരുതുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . രാഷ്ട്രീയ നീക്കമോ വഞ്ചനയോ ആണെങ്കില്‍ ലീഗിന് തിരിച്ചറിയാനാവും. ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ , വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ പിഎംഎ സലാം തയ്യാറായില്ല. കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടെന്നാണ് ലീഗ് കരുതുന്നത്. അത് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചിരുന്നു. ഏകജ്യതസിവില് കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നു.