പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ സീതാറാം യെച്ചൂരി
ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കെതിരായ കേന്ദ്രസർക്കാരിന്റെ പൊലീസ് നടപടിയെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശംഭു അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കെതിരായ മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെയാണ് സീതാറാം യെച്ചൂരി അപലപിച്ചത്.
ഈ വർഷം ഫെബ്രുവരി 16 ന് നടക്കാനിരിക്കുന്ന കര്‍ഷക സമരത്തിന് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പിന്തുണ വര്‍ധിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍ വാതകം പ്രയോഗിക്കരുതെന്ന് ഹരിയാന പൊലീസിനോട് പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.