ശിവകാർത്തികേയന്‍റെ ആക്ഷൻ ഡ്രാമ ചിത്രം അമരന്‍; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

single-img
19 July 2024

തമിഴ് യുവതാരം ശിവകാർത്തികേയന്‍റെ ആക്ഷൻ ഡ്രാമ സിനിമയായ അമരന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നിർമ്മാതാക്കളായ കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണല്‍ അമരൻ ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത് .

ഈ സിനിമയിൽ ആര്‍മി ഓഫീസറായ ‘മുകുന്ദ്’ ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ഇത് . 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം പിന്നീട് അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു.

ഇന്ത്യൻ സേനയിൽ 44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്ചേര്‍സും അമരന്റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.റങ്കൂൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.