ശിവശങ്കർ ക്യാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ കോടതിയിൽ; ജാമ്യഹർജി മാറ്റി

single-img
29 March 2023

രാഷ്ട്രീയ വിവാദമായ ലൈഫ് മിഷൻ കോഴക്കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ രേഖകളാണ് സിംഗിൾ ബെഞ്ച് വിളിച്ചു വരുത്തുന്നത്. ശിവശങ്കറിനെതിരായ കേസുകൾ വ്യത്യസ്തമാണെന്ന വാദത്തിൽ വ്യക്തത വരുത്താനാണ് നടപടി.

ശിവശങ്കർ നൽകിയിട്ടുള്ള ജാമ്യഹർജിയിൽ അന്തിമ വാദം ഈ രേഖകൾ പരിശോധിച്ച ശേഷം നടത്തും. ഇദ്ദേഹത്തിനെതിരെ കൈക്കൂലിയായി കിട്ടിയ പണം വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ശിവശങ്കർ ക്യാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

പക്ഷെ നേരത്തെ അസുഖവിവരം ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി ശിവശങ്കറിന്റെ അഭിഭാഷകനോട് ആരാഞ്ഞു. തുടർന്ന് ജാമ്യ ഹർജി ഹൈക്കോടതി ഏപ്രിൽ ആദ്യ ആഴ്ചയിലേക്ക് മാറ്റി.