ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ആറ് പന്തിൽ ആറ് സിക്സ്; ഇത്തവണ താരമായത് പ്രിയാൻഷ് ആര്യ

single-img
31 August 2024

ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ചരിത്രം , ആറ് പന്തിൽ ആറ് സിക്സ്. ഡൽഹി പ്രീമിയർ ലീ​ഗ് ട്വന്റി 20യിലാണ് ആറ് പന്തിൽ ആറ് സിക്സ് പിറന്നത്. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിന് വേണ്ടി പ്രിയാൻഷ് ആര്യയാണ് ആറ് പന്തിൽ ആറ് സിക്സുകൾ അടിച്ചെടുത്തത്.

ഈ മത്സരത്തിൽ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സ് താരമായ മനൻ ഭരദ്വാജ് എറിഞ്ഞ ഓവറിലാണ് പ്രിയാൻഷ് ആര്യ തന്റെ മാസ്മരിക പ്രകടനം പുറത്തെടുത്തത്. കളിയിൽ 50 പന്ത് നേരിട്ട പ്രിയാൻഷ് 10 ഫോറും 10 സിക്സും സഹിതം 120 റൺസ് അടിച്ചുകൂട്ടി. 240.00 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

മത്സരത്തിൽ സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. പ്രിയാൻഷിഷും ബദോനിയും രണ്ടാം വിക്കറ്റിൽ 286 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ സൗത്ത് ഡൽഹി 120 റൺസിന് വിജയിക്കുകയും ചെയ്തു .