രേഖാചിത്രം; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്

single-img
5 April 2023

എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ കേസില്‍ പിടിയിലായ പ്രതിക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്ന സോഷ്യൽ മീഡിയാ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രമെന്ന് പോലീസ് പറയുന്നു.

പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പറഞ്ഞുകിട്ടുന്ന വിവരങ്ങള്‍ എപ്പോഴും ശരിയാവണം എന്നില്ലെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. ഫെയ്‌സ്ബുക്ക് കമന്റിലൂടെയാണ് പൊലീസിന്റെ വിശദീകരണം.

പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ടെന്നും പോലീസ് പറയുന്നു. മഹാരാഷ്ട്രയില്‍ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരേ വലിയ പരിഹാസം ഉയര്‍ന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

‘പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്.

കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്‌സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നും ഇല്ല’.