റിലീസിന് തയ്യാറെടുത്ത് എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റ സിനിമ ”സീക്രട്ട്”


മലയാള സിനിമയിലെ പ്രശ്‌സത തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. സൂപ്പർ ഹിറ്റുകളായി മാറിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ. , കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ.
ഇപ്പോഴിതാ, എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് സീക്രട്ട്. സെന്‍സറിംഗ് ഉൾപ്പെടെ പൂര്‍ത്തിയായ ചിത്രം ഈ മാസം 26 ന് പ്രദര്‍ശനത്തിനെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ലക്ഷ്മി പാർവതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
യുവതാരനിരയിലെ പ്രമുഖരാണ് ഇക്കുറി എസ് എന്‍ സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രത്തിൽ അപർണ ദാസ് ആണ് നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്ര മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.