പൊതുജനം തീരുമാനിച്ചാല്‍ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാവും: ശോഭാ സുരേന്ദ്രൻ
ജനങ്ങൾ തീരുമാനിക്കുകയാണെങ്കിൽ താൻ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശോഭാ സുരേന്ദ്രന്‍. ബിജെപിയിൽ ഒരിടത്തും ഒരാളെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ഒരു കസേരയിലും ഇരുന്നില്ലെങ്കിലും പണി എടുക്കാം എന്ന തന്റേടമുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേപോലെതന്നെ, ബിജെപിയുടെ വിളിക്കാത്ത യോഗത്തില്‍ പോയാല്‍ ഒരു പ്രശ്‌നവുമില്ലെന്നും കുടുംബത്തെക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നിലയിലാണ് ഇതുവരെ പ്രവര്‍ത്തിച്ചത്, അതുകൊണ്ട് ഏത് വേദിയിലും കയറി ചെല്ലാന്‍ കഴിയും. പരിപാടിക്ക് വിളിക്കാതെ ഇരുന്നതിനെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് മറുപടി പറയട്ടെ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ ഇടനാഴികളില്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പുകച്ച് പുറത്ത് ചാടിക്കും. പൊതുജനം തീരുമാനിച്ചാല്‍ താൻ മത്സര രംഗത്ത് ഉണ്ടാവുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടി ചേർത്തു.