കെ സി വേണുഗോപാല്‍ മദ്യപിക്കുന്നു എന്നരീതിയിൽ സോഷ്യല്‍ മീഡിയ പ്രചാരണം; പരാതി നൽകി കോണ്‍ഗ്രസ്


കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ( സംഘടനാ)യും എംപിയുമായ കെ സി വേണുഗോപാല്‍ മദ്യപിക്കുന്നു എന്ന രീതിയി നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് പരാതി നൽകി താമരശ്ശേരിയിലെ റസ്റ്റോറന്റില്‍ ഇരുന്ന് കട്ടന്‍ചായ കുടിക്കുന്ന കെ സി വേണുഗോപാല്‍ മദ്യപിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ ഹൈദരാബാദിലെ സൈബര്‍ ക്രൈം പൊലീസിലാണ് പരാതി നൽകിയിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ എഫ്‌ഐആറിന്റെ കോപ്പി പങ്കുവെച്ചുകൊണ്ട്, വ്യാജ പ്രചാരണങ്ങളെ തടയുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കെ സി വേണുഗോപാലിന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു
കെ സി വേണുഗോപാലിന്റെ ചിത്രത്തോടൊപ്പം ‘ഈ റസ്റ്റോറന്റിന് മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ല. ഇവര്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മദ്യം വിളമ്പുന്നത്?’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണം.