സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ജൂലൈ 14 മുതൽ
12 July 2023
ജൂലൈ 14 മുതൽ സംസ്ഥാനത്തെ പെൻഷൻ വിതരണം ആരംഭിക്കും. കേരളത്തിലെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപയാണ് ധനകാര്യവകുപ്പ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.