സോളാര്‍ കേസ്; കെ സി വേണുഗോപാലിനും സിബിഐയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

single-img
26 October 2023

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ സോളാര്‍ ലൈംഗിക അതിക്രമ കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനും സിബിഐയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. കെ സി വേണുഗോപാലിനെതിരായ കേസന്വേഷണം അവസാനിപ്പിച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഫയൽ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി.

ഇദ്ദേഹം ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. അതേസമയം, കെസി വേണുഗോപാലിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഈ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. ഇത് ചോദ്യം ചെയ്താണ് പരാതിക്കാരി ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.