ഒക്ടോബർ 25 ന് സൂര്യഗ്രഹണം; ഒഡീഷയിൽ അവധി പ്രഖ്യാപിച്ചു സർക്കാർ
22 October 2022
സൂര്യഗ്രഹണമായതിനാൽ ഒഡീഷ സർക്കാർ ശനിയാഴ്ച ഒക്ടോബർ 25 പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് പറയുന്നു.
അതേസമയം, ഒക്ടോബർ 25 ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദൃശ്യമാകും.