കേന്ദ്ര സർക്കാരിന്റ സമ്മർദ്ദത്തിൽ ബിഷപ് ജോസഫ് പാംപ്ലാനിയെ പോലെ ചിലർ വഴങ്ങി:സിപിഎം

single-img
13 April 2023

കേരളത്തിലെ ബിജെപി നേതാക്കളുടെ ഈസ്റ്ററുമായി ബന്ധപ്പെട്ട ക്രിസ്ത്യൻ ദേവാലയ സന്ദർശനത്തിൽ വിമർശനവുമായി സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കേന്ദ്ര സർക്കാരിന്റ സമ്മർദ്ദത്തിൽ തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ പോലെ ചിലർ വഴങ്ങിയതായും ചില സഭാനേതാക്കളുടെ പ്രസ്താവനകൾ, സമൂഹത്തിന്റെ മൊത്തം നിലപാടായി കാണുന്നത് തെറ്റാണെന്നും പത്രത്തിലെലേഖനത്തിൽ പറയുന്നു.

വിഷയത്തിൽ കത്തോലിക്ക സഭക്ക് അകത്ത് നിന്നും തന്നെ പംബ്ലാനിയെ എതിർത്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രിസ്ത്യാനികൾ മതേതര ഘടനയുടെ ഭാഗമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ക്രിസ്ത്യൻ വിരുദ്ധയെ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്. ബിജെപി പുറത്തെടുക്കുന്ന കുതന്ത്രത്തെ ചെറുക്കാൻ ആവശ്യമായ നടപടികൾ കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുമെന്നും സിപിഎം മുഖപത്രത്തിൽ പറയുന്നു.