നാലഞ്ച് സിനിമകൾ പരാജയപ്പെട്ടാല്‍ ഇന്‍ട്രസ്ട്രിയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും: അക്ഷയ് കുമാർ
ഓൺലൈൻ വിനോദ ചാനലായ ഗലാറ്റ പ്ലസുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമകള്‍ പരാജയപ്പെടുന്ന സമയത്ത് ബോളിവുഡിലെ ചിലര്‍ അത് ആഘോഷിക്കുന്നുവെന്ന് ബോളിവുഡ് സൂപ്പർ താരം അക്ഷയ കുമാർ വെളിപ്പെടുത്തി . നമ്മുടെ രാജ്യത്തെ മുന്‍നിര താരമായതിനാല്‍ ചിത്രങ്ങളുടെ ജയ പരാജയങ്ങള്‍ സംബന്ധിച്ച് അക്ഷയ് കുമാറിന് മേലുള്ള നിരീക്ഷണം ശക്തമല്ലെ എന്നായിരുന്നു ചോദ്യം.
ഇതിനു മറുപടിയായി – ‘അതേ അത് എല്ലായിപ്പോഴുമുണ്ട്. നാലഞ്ച് സിനിമകൾ പരാജയപ്പെട്ടാല്‍. ഇന്‍ട്രസ്ട്രീയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും. ഞാന്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ സിനിമ വിജയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ ചിരിക്കാറുണ്ട്’ അക്ഷയ് കുമാര്‍ പറഞ്ഞു.
ഈ ചിരിക്കുന്ന ആളുകള്‍ എന്ന് പറയുമ്പോള്‍ അവര്‍ സിനിമ രംഗത്തുള്ളവരാണ് എന്ന് തന്നെ അക്ഷയ് വ്യക്തമാക്കുന്നു., വിജയം എന്നതിന്റെ താക്കോല്‍ സ്ഥിരതയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
”സിനിമകള്‍ ഓടാത്തത് പല തവണ ഞാന്‍ കണ്ടതാണ്. എല്ലാവരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. സിനിമകള്‍ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നതാണ് പ്രധാനം. അച്ഛന്‍ എന്നെ അത് പഠിപ്പിച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ വന്ന് നിങ്ങള്‍ക്ക് ഉപദേശം നല്‍കും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ബോധം പിന്തുടര്‍ന്ന് നേരെ പോകുക. എപ്പോഴും ഒരു നിര്‍മ്മാതാവിന്റെ ആളായി ഇരിക്കുക. ഒരു സിനിമ പ്രവര്‍ത്തിക്കാത്തപ്പോള്‍ നിന്‍മ്മാതാവിന്റെ വേദന നമ്മുടെത് കൂടിയാകണം” അക്ഷയ് പറഞ്ഞു.
അതേസമയം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ സിനിമ സര്‍ഫിറ ജൂലൈ 12 നാണ് തീയറ്ററില്‍ എത്തിയത്. ക്ഷേ ബോക്സ് ഓഫീസില്‍ ചിത്രത്തിന് നിരാശജനകായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.