താൻ ഒരു വിവാഹം കഴിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് സോനാക്ഷി സിൻഹ

single-img
12 May 2024

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പീരിയോഡ് ഡ്രാമാ സീരീസാണ് ഹീരമാണ്ഡി. ഇതിൽ അഭിനയിച്ച മനീഷ കൊയ്രാള, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സൊനാക്ഷി സിൻഹ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവർ അടുത്തിടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ താരങ്ങൾ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സോനാക്ഷിയുടെ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാനായി ആലിയ ഭട്ടിൻ്റെയും കിയാര അദ്വാനിയുടെയും വിവാഹത്തെക്കുറിച്ച് കപിൽ പരാമർശിച്ചപ്പോൾ സൊനാക്ഷി പറഞ്ഞ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിങ്ങൾ എന്റെ മുറിവിൽ ഉപ്പ് വിതറുകയാണെന്ന് തമാശരൂപേണ പറഞ്ഞ സോനാക്ഷി താൻ വിവാഹം കഴിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ‘ഞങ്ങൾ ഹീരമാണ്ടിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഷർമിനും വിവാഹിതയായി’ എന്ന് താരം പറഞ്ഞു.

റിച്ചയും വിവാഹിതയാവുകയും ഗർഭിണിയാവുകയും ചെയ്തുവെന്നും എന്നും മനീഷ പറഞ്ഞു. സീരീസില്‍ മനീഷ കൊയ്‌രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.