കര്‍ണാടകയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് സോണിയ ഗാന്ധി
6 October 2022
ബെംഗളൂരു : കര്‍ണാടകയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി.
മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയില്‍ അണി ചേര്‍ന്നത് . രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ച് നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തില്‍ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്. ഭാരത് ജോഡോ യാത്രയിലൂടെ കര്‍ണാടകയില്‍ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് കൂടി തുടക്കമിടുകയാണ് കോണ്‍ഗ്രസ്.