സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍; പുതിയ പദവി നൽകാൻ സാധ്യത
20 October 2022
കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
ഖാർഗെക്കെതിരെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസിൽ ഖര്‍ഗെയുടെ നേതൃത്വത്തിൽ ഉണ്ടാവുന്ന പുതിയ മാറ്റങ്ങളിൽ തന്നെ കൂടി പരിഗണിക്കണം എന്നാണ് തരൂരിൻ്റെ നിലപാട്. ഒരുപക്ഷെ വര്‍ക്കിംഗ് പ്രസിഡൻ്റ് പദവിയോ വൈസ് പ്രസിഡൻ്റ് പദവിയോ തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ വിവരം രാഹുലിനേയും സോണിയയേയും തരൂര്‍ അറിയിച്ചേക്കും.