ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി സോണിയ ഗാന്ധിയോ? അരവിന്ദ് കെജ്‌രിവാൾ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ കടന്നാക്രമിച്ചു അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി മോദിക്ക് ശേഷം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി സോണിയ ജിയായിരിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്,”എന്നാണു അരവിന്ദ് കെജ്‌രിവാൾ ഗുജറാത്തിൽ പറഞ്ഞത്. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളോട് ബിജെപി നേതാവിനോട് ദയവായി ചോദിക്കൂ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
നേരത്തെ കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ കോൺഗ്രസ് അവസാനിച്ചു, അവരുടെ ആരോപണങ്ങൾ എടുക്കുന്നത് നിർത്തു എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്കെതിരെയും രൂക്ഷ ഭാഷയിലാണ് കെജ്‌രിവാൾ വിമർശനം ഉന്നയിച്ചത്. ഇനി ഭയപ്പെടേണ്ടതില്ല. ബിജെപി പോകുന്നു. ആം ആദ്മി പാർട്ടി അധികാരത്തിൽ വരുന്നു.സംസ്ഥാനത്ത് എന്ത് അഴിമതി നടന്നിട്ടുണ്ടെങ്കിലും അത് അന്വേഷിക്കുകയും പൊതുജനങ്ങൾക്ക് അവരുടെ പണം തിരികെ ലഭിക്കുകയും ചെയ്യും. ഞങ്ങൾ ഈ പണം പൊതു അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കും എന്നാണു അദ്ദേഹം പറഞ്ഞത്.