ഖാര്‍ഗെയെ പിന്തുണക്കാന്‍ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയാഗാന്ധി തന്നെ
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗെയെ പിന്തുണക്കാന്‍ വിവിധ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയെന്ന് വ്യക്തമാകുന്നു. സോണിയയുടെ എന്തെന്ന് വ്യക്തമായപ്പോഴാണ് മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
കേരളത്തിൽ നിന്നും എ കെആന്റെണിയെ സോണിയാ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാണ് ഖാര്‍ഗെയാണ് നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കിയത്. പിന്നാലെ ആന്റണി ഈ സന്ദേശം മറ്റ് നേതാക്കള്‍ക്ക കൈമാറുകയായിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഐ ഐ സിസി ജനറല്‍ സെക്രട്ടറിമാര്‍ അതത് പി സി സി അധ്യക്ഷന്‍മാര്‍ക്ക് ഈ സന്ദേശം കൈമാറുകയും ചെയ്തു. ഇതോടെയാണ് പ്രമുഖ നേതാക്കളെല്ലാം മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് പിന്നില്‍ അണിനിരന്നത്. നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗൂജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളെല്ലാം തന്നെ തങ്ങള്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയൊടൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
സോണിയാഗാന്ധിയുടെ ഈ നീക്കം മനസിലാക്കിക്കൊണ്ടു തന്നെയാണ് ചില ഐ ഐ സി സി നേതാക്കള്‍ തനിക്കെതിരെ കളിക്കന്നുവെന്ന് തരൂര്‍ ഇന്ന് ബോംബെയില്‍ വച്ച് ഒളിയമ്പെയ്തത്. ഏതാലും ഖാര്‍ഗെ വിജയിച്ചുകഴിഞ്ഞാല്‍ തരൂരിന് പാര്‍ട്ടിയില്‍ തുടരുക അത്ര എളുപ്പമല്ലന്നാണ് കരുതപ്പെടുന്നത്. ഇത് തരൂരിനും നന്നായി അറിയാം.