സോണിയ ഗാന്ധിയുടെ മാതാവ് പഓല മൈനോ നിര്യാതയായി; സംസ്കാര ചടങ്ങുകൾ നടന്നു

31 August 2022

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പഓല മൈനോ (90) നിര്യാതയായി. ഈ മാസം ഇരുപത്തിയേഴാം തിയ്യതി ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു മരണം. ഇവരുടെ സംസ്കാരം ഇന്നലെ നടന്നതായി കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു.
ഓഗസ്റ്റ് 23ന് മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി മാതാവിനെ മരണത്തിന് മുന്നെ കണ്ടിരുന്നു. തന്റെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിച്ച സോണിയ, അമ്മയെ കാണാൻ വേണ്ടി കൂടി സമയം കണ്ടെത്തിയിരുന്നു.