സോണിയ മല്‍ഹാർ ബിജെപിയിൽ ചേർന്നു

3 September 2024

പ്രശസ്ത നടിയും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമായ സോണിയ മല്‍ഹാർ ബിജെപിയിൽ ചേർന്നു. ഇന്ന് തിരുവനന്തപുരം വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അവർ ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പിന്നാലെ സോണിയ മല്‍ഹാര്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.തൊടുപുഴയിൽ ഒരു സിനിമാ ലൊക്കേഷനിൽ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് നടി രംഗത്തെത്തിയത്. മേക്കപ്പിന് ശേഷം ടോയ്ലറ്റില്‍ പോയി തിരികെ വരുന്ന വഴി സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു എന്നായിരുന്നു സോണിയ വെളിപ്പെടുത്തിയത്.