വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്കായി സോണിയയും പ്രചാരണത്തിനെത്തും

20 October 2024

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും എത്തുമെന്ന് വിവരം .സോണിയയുടെ സന്ദർശന തീയതി ഇനി വരുന്ന ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം അറിയിക്കും. ഒക്ടോബർ 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക വയനാട്ടിൽ എത്തുക.
പ്രിയങ്കയോടൊപ്പം ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ടാകും. രണ്ടുപേരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കുക. പിന്നാലെ വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും. സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളുടെ ഭാഗമാകുന്നത്.