എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്; ഇഡി അന്വേഷണത്തിൽ മൊഴി നൽകി സൗബിൻ ഷാഹിർ

single-img
9 July 2024

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മഞ്ഞുമ്മൽ ബോയ്സ് സിനിമാ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. തങ്ങളുടെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ സൗബിൻ മൊഴി നൽകി.

കഴിഞ്ഞ മാസം 11നായിരുന്നു മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം തുടങ്ങിയത് . സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

ഏഴ് കോടി രൂപ സിനിമ നിർമ്മിക്കാൻ പറവ ഫിലിംസിന് നൽകി . സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ തനിക്ക് ഒരു രൂപ പോലും ലഭിച്ചില്ല എന്നായിരുന്നു സിറാജിന്റെ പരാതി. അതേസമയം , എന്നാൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനെന്നും നിർമ്മാതാക്കൾ മൊഴി നൽകി. ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറര കോടിയും തിരികെ നൽകിയതായും നിർമ്മാതാക്കൾ പറയുന്നു .