ലോകേഷിന്റെ ‘കൂലി’യിൽ രജനിക്കൊപ്പം സൗബിനും

single-img
28 August 2024

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’. സൂപ്പർ ഹിറ്റായ വിജയ് ചിത്രം ‘ലിയോ’ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു കഥയാണ് ആക്ഷൻ ത്രില്ലറിൽ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. 2024 പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയിൽ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ഈ സിനിമയിലെ സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദയാൽ എന്ന് പേരുള്ള കഥാപാത്രമായാണ് ചിത്രത്തിൽ സൗബിൻ എത്തുന്നത്.