തെക്കും വടക്കും ഒന്നാണ്;ഫെയ്സ്ബുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍
ഫെയ്സ്ബുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പങ്കാളി സച്ചിന്‍ദേവ് എംഎല്‍എക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
തെക്കും വടക്കും ഒന്നാണ് എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യം ചെയ്തുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദത്തിന് പിന്നാലെയാണ് മേയര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് സുധാകരന്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.
‘ചരിത്രപരമായി തന്നെയുണ്ട്. ഞാന്‍ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാന്‍ രാമന്‍ ലങ്കയില്‍ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയില്‍ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തില്‍ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസില്‍ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കഴിയുമ്ബോഴെക്ക് തൃശൂരില്‍ എത്തിപ്പോയി. ഞാന്‍ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച് ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമന്‍ പറഞ്ഞു. അനിയാ, മനസില്‍ പോയതെല്ലാം ഞാന്‍ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.’ എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. സംഭവം വിവാഹമായതിന് പിന്നാലെ അദ്ദേഹം പരാമര്‍ശം പിന്‍വലിച്ച് ക്ഷമ ചോദിച്ചു. നാട്ടില്‍ കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.