തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്‍വാനി വിവാഹിതയാകുന്നു

single-img
17 October 2022

ചെന്നൈ: തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്‍വാനി വിവാഹിതയാകുന്നു. ഡിസംബറില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. എന്നാല്‍ നടിയുടെ വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

താരവിവാഹത്തിനുള്ള ഒരുക്കങ്ങള്‍ കൊട്ടാരത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനുമായി വിവാഹം ഉടനുണ്ടാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടന്‍ ചിമ്ബുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. നടി തന്‍റെ കാമുകിയാണെന്ന് ചിമ്ബു തന്നെ വെളിപ്പെടുത്തിയിരുന്നു.

മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്‍റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍, ആപ് കാ സുരൂര്‍, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹന്‍സിയുടെ 50-ാമത്തെ ചിത്രമായ മഹാ ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്. റൗഡി ബേബിയാണ് ഹന്‍സികയുടെ പുതിയ ചിത്രം.