ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ച്‌ തെന്നിന്ത്യന്‍ താരം ഖുശ്ബു

single-img
9 October 2022
Photo Credit: Social Media

ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച്‌ തെന്നിന്ത്യന്‍ താരം ഖുശ്ബു. ട്വിറ്ററിലൂടെ ആണ് താരം ചിത്രം പങ്കുവച്ചത്.

ഹോസ്പിറ്റല്‍ ബെഡില്‍ കിടക്കുന്ന ഖുശ്ബുവിനെ ആണ് ചിത്രത്തില്‍ കാണുന്നത്. കോക്സിക്സ് ബോണ്‍ സര്‍ജറിക്ക് ആണ് താരം വിധേയയായത്.

‘കോക്സിക്സ് സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയില്‍ മടങ്ങിയെത്തും. നിങ്ങളുടെ ആശംസകള്‍ക്ക് മറുപടി അയക്കാത്തതില്‍ ക്ഷമിക്കണം’- എന്നാണ് ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഖുശ്ബു കുറിച്ചത്. ഖുശ്ബുവിന് രോഗശാന്തി നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.