ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് കാരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ: എംകെ സ്റ്റാലിൻ
തമിഴ്‌നാടിൻ്റെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തിൻ്റെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതുക്കും കാര്യമായ സംഭാവന നൽകിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
സംസ്ഥാനത്തെ കൊങ്കു ബെൽറ്റിൽ (തമിഴ്‌നാടിൻ്റെ പടിഞ്ഞാറൻ, വടക്ക്-പടിഞ്ഞാറൻ ഭാഗം) പര്യടനത്തിനിടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അതുവഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരേയും ഉൾക്കൊള്ളുന്നതും ജനകീയവും വികസന ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്നതും എന്ന് അദ്ദേഹം വിശേഷിപ്പിച്ച തമിഴ്‌നാടിൻ്റെ “ദ്രാവിഡ മാതൃക ഭരണത്തെയാണ് അദ്ദേഹം പരാമർശിച്ചത്. ദ്രാവിഡ മാതൃകാ ഗവൺമെൻ്റ് ഞങ്ങൾക്ക് വോട്ട് ചെയ്‌താലും ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുകൊണ്ടാണ് ആളുകൾ ഞങ്ങളെ പിന്തുണയ്ക്കുന്നതും എന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതും. നിയമസഭാ, പാർലമെൻ്റ് തെരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്യുമ്പോൾ ഡിഎംകെയുടെ ജനപ്രീതി വർധിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി തമിഴ്നാടിൻ്റെ പുരോഗതി രാജ്യത്ത് മാതൃകയായി നിലകൊള്ളുന്നുവെന്ന് സ്റ്റാലിൻ ഊന്നിപ്പറഞ്ഞു. “തമിഴ്‌നാട് ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനവുമാണ്. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി വികസന സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾ നേതൃത്വം നൽകുന്നു.”അദ്ദേഹം പറഞ്ഞു.