നരബലിക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം; മേധാവി കൊച്ചി സിറ്റി ഡെപ്യുട്ടികമ്മീഷണര്‍
കേരളാ മനസാക്ഷിയെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിന്റെ അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യുട്ടികമ്മീഷണര്‍ എസ് ശശിധരനായിരിക്കും അന്വേഷണസംഘത്തിന്റെ തലവന്‍ .
പെരുമ്പാവൂര്‍ എ എസ് പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്.
നരബലിക്ക് ഇരയായ പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.