അവഗണിക്കില്ല; ഫ്രീക്കന്മാരുടെ കഴിവുകള്‍ കാണിക്കാന്‍ പ്രത്യകം സ്ഥലം കണ്ടെത്തണം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

single-img
13 January 2024

ഇനി ഫ്രീക്കന്മാരെ സർക്കാർ അവഗണിക്കില്ല അവരുടെ കഴിവുകള്‍ കാണിക്കാന്‍ പ്രത്യകം സ്ഥലം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇത്തരത്തിൽ യോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ നിയമപരമായ രീതിയില്‍ അനുമതി നല്‍കാമെന്ന് ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മന്ത്രി അറിയിച്ചു.

മാത്രമല്ല, 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരുദിവസം ഒരു ഓഫീസില്‍ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷാ രീതിയില്‍ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തും.

അവര്‍ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡില്‍ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാല്‍ തക്കതായ ഇന്‍ഷുറന്‍സും കാര്യങ്ങളും ഉണ്ടെങ്കില്‍ അനുവദിക്കും. എന്നാല്‍ റോഡില്‍ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലോറികളിലെ നമ്പര്‍ പ്ലേറ്റ് വിസിബിള്‍ ആയിരിക്കണം.