ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു
സിഡ്നി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.
സിഡ്നിയില്‍ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാല്‍ ഇംഗ്ലണ്ടിന്‍റെ സമ്മര്‍ദ്ദമേറും. ശ്രീലങ്കയെ വീഴ്ത്തിയാല്‍ മാത്രമെ ഇംഗ്ലണ്ടിന് സെമിയിലെത്താനാവു. സെമി പ്രതീക്ഷ അവസാനിച്ച ഏഷ്യന്‍ ചാമ്ബ്യന്‍മാരായ ശ്രീലങ്കക്കാകട്ടെ ഇത് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണ്.
ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് അഞ്ചും ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും ഏഴും പോയന്‍റ് വീതമാണുള്ളത്. ഇന്ന് ലങ്കയെ കീഴടക്കിയാല്‍ ഏഴ് പോയന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമുള്ള ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനൊപ്പം ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവും. ന്യൂസിലന്‍ഡിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്ബ്യന്‍മാരാവാണമെങ്കില്‍ വലിയ മാര്‍ജിനിലുള്ള വിജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.